സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം അന്തിമഘട്ടത്തിലേക്ക്. കേരളത്തിലെ 79 നിയോജക മണ്ഡലങ്ങളിൽ ഇതിനോടകം ഹിയറിങ്ങ് പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. കേരളത്തിലെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ മൂന്ന് പോളിങ് സ്റ്റേഷനുകളിലെയും നോട്ടീസ് നൽകിയ മുഴുവൻ വോട്ടർമാരുടെയും ഹിയറിങ്ങ് നടപടി പൂർത്തീകരിക്കുകയും അർഹരായ മുഴുവൻ വോട്ടർമാരെയും ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; 79 മണ്ഡലങ്ങളില്‍ ഹിയറിങ് പൂര്‍ത്തിയായി

