സിക്കിമിലെ പക്യേങ് ജില്ലയില്‍ പരിശീലനത്തിനിടെ റാഫ്റ്റ് മറിഞ് ആര്‍മി ജവാന്‍ മരിച്ചു.ടീസ്റ്റ നദിയിൽ സൈനികർക്കായി നടത്തിയ വാർഷിക റാഫ്റ്റിംഗ് പരിശീലന പരിപാടിക്കിടെയാണ് അപകടം.2023 ലെ വെള്ളപ്പൊക്കത്തിൽ തകർന്ന പാലത്തിന്റെ തൂണിൽ ഇടിച്ചാണ് റാഫ്റ്റ് തകർന്നത്. സൈനികൻ ശക്തമായ ഒഴുക്കുള്ള നദിയിലേക്ക് പതിക്കയായിരുന്നു.
191 ആർട്ടിലറി റെജിമെന്റിലെ ലാൻസ് നായിക് രാജശേഖർ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.അതി ശക്തമായ ഒഴുക്കുള്ള നദിയിൽ ബർദാങ്ങിനും രംഗ്‌പോ മൈനിംഗിനും ഇടയിൽ റാഫ്റ്റിംഗ് നടക്കുന്നതിനിടെയാണ് സംഭവം.ടീസ്റ്റ റെസ്‌ക്യൂ സെന്ററിലെ ഒരു സംഘത്തോടൊപ്പം സൈന്യം നടത്തിയ തെരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെടുത്തു. പശ്ചിമ ബംഗാളിലെ കലിംപോങ് ജില്ലയ്ക്ക് അടുത്തുള്ള ടാർ ഖോളയിൽ നദിയുടെ അടിത്തട്ടിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. അതിവേഗത്തിൽ ഒഴുകുന്നവയാണ് ഹിമാലയൻ നദികൾ.

