തിരുവനന്തപുരം ആലങ്കോട് ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്. മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ് ടു വിദ്യാർത്ഥിളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. അക്രമം നടത്തിയ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഉച്ചയ്ക്ക് ഇൻറർവെൽ സമയം പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടമായി എത്തി അകാരണമായി മർദ്ദിച്ചു എന്നാണ് പരാതി. രണ്ട് വിദ്യാർത്ഥികൾക്ക് കണ്ണിനും മുഖത്തും ഗുരുതര പരുക്കുണ്ട്. വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂളിലെ അധ്യാപകർ അക്രമിച്ച പ്ലസ് ടു വിദ്യാർത്ഥികൾക്ക് പിന്തുണ നൽകിയെന്നും ആരോപണമുണ്ട്.
ആലങ്കോട് സ്കൂളിൽ റാഗിങ്; മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു

