കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ് നടന്നതായി വിദ്യാര്‍ത്ഥികളുടെ പരാതി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ നൽകിയ പരതിയുടെ അടിസ്ഥാനത്തില്‍ 17 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഈ മാസം 15നാണ് പരാതിക്കിടയായ സംഭവം നടന്നത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ മൂന്ന് പേരുടെ പരാതിയിൽ അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു.
ഹോസ്റ്റലിലെ ഹാളിൽ ഉറങ്ങുകയായിരുന്ന കുട്ടികളെ പുലർച്ചെ മൂന്നോടെ എഴുന്നേൽപ്പിച്ച് മുതിർന്ന കുട്ടികളുടെ മുറിയിലേക്ക് കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.
english summary; Ragging at Kozhikode Medical College
you may also like this video;