രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തില്ലെന്ന് അധികൃതര്‍. ലൈംഗികപീഡന കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അവരെ തിരിച്ചറിയാൻ കഴിയുംവിധം ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയും ചെയ്തെന്ന കേസിൽ റിമാൻഡിലാണ് അദ്ദേഹം. ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയതായി പൂജപ്പുര ജയിൽ അധികൃതർ അറിയിച്ചു. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
യുവതിയുടെ ചിത്രവും മറ്റു വിവരങ്ങളും സമൂഹമാധ്യമത്തിൽ രാഹുൽ പങ്കുവച്ചിരുന്നു. കൂടാതെ രാഹുലിന്റെ ലാപ്ടോപ്പിൽ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും പൊലീസ് കണ്ടെത്തി. പൗഡിക്കോണത്തെ വീട്ടിൽ ഇന്നലെ നടത്തിയ തെളിവെടുപ്പിലാണു ലാപ്ടോപ് പിടിച്ചെടുത്തത്.

