വോട്ട് ദുരുപയോഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും തന്റെ ചിത്രം ദുരുപയോഗിചെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ 124കാരിയാക്കിയ ബിഹാറിലെ ‘കന്നിവോട്ടർ’ മിന്റാകുമാരി. ഇവരുടെ ചിത്രം പതിച്ച ടീ ഷർട്ടുകൾ ധരിച്ചായിരുന്നു പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത്. എനിക്ക് പ്രിയങ്ക ഗാന്ധിയോ രാഹുൽ ഗാന്ധിയോ ആരാണെന്ന് പോലും അറിയില്ല.
എന്റെ ചിത്രം പതിച്ച ടീ-ഷർട്ടുകൾ ധരിക്കാൻ ആരാണ് അവർക്ക് അവകാശം നൽകിയതെന്നും എന്റെ പ്രായത്തിന്റെ പേരിൽ അവർ എന്തിനാണ് എന്റെ അഭ്യുദയകാംക്ഷികളാകുന്നതെന്നും മിന്റാ ദേവി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മിന്റാ ദേവിയുടെ പ്രായം ബീഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ 124 വയസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കന്നിവോട്ടറായ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷനാണ് മുത്തശ്ശിയാക്കിയെന്ന് മിന്റാ ദേവി വ്യക്തമാക്കി. തനിക്ക് 124 വയസ്സ് പ്രായമുണ്ടെന്ന് സർക്കാർ കരുതുന്നുവെങ്കിൽ, തനിക്ക് ഒരു വാർധക്യ പെൻഷൻ ലഭ്യമാക്കണമെന്നും അവർ നിര്‍ദേശിച്ചു.

