Site iconSite icon Janayugom Online

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.നിര്‍ണായകമായ ഈ ഘട്ടത്തില്‍ ഭീകരതയ്ക്കെതിരെ എപ്പോഴും ഒരുമിച്ച് നില്‍ക്കുന്നുവെന്ന് ഇന്ത്യ കാണിച്ചുകൊടുക്കേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി 

ജനപ്രതിനിധികള്‍ക്ക് അവരുടെ ഐക്യവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്നതിനായി ഒരു പ്രത്യേക സമ്മേളനം വിളിക്കേണ്ടത് അനിവാര്യമാണെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷം കൊള്ളിച്ചിരിക്കുന്നു. ഈ നിര്‍ണായക ഘട്ടത്തില്‍, ഭീകരവാദത്തിനെതിരെ നമ്മള്‍ എപ്പോഴും ഒരുമിച്ച് നില്‍ക്കുമെന്ന് ഇന്ത്യ കാണിക്കണം” രാഹുല്‍ പറഞ്ഞു.ഇതേ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗയും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

Exit mobile version