Site iconSite icon Janayugom Online

പ്രധാനമന്ത്രിക്കും, അദാനിക്കും എതിരേ ആഞടിച്ച് രാഹുല്‍ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും, അദാനിക്കും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മോഡി ഏത് രാജ്യത്ത് പോയാലും പ്രധാന കരാറുകള്‍ അദാനിക്ക് ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടന്ന ജയ് ഭാരതില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ് കോലാറില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്. എന്നാല്‍ കേസിന് ശേഷം ആദ്യമായി കോലാര്‍ സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. അദാനിയും മോഡിയും തമ്മിലുള്ള ബന്ധമാണ് ഞാന്‍ ചോദിച്ചത്. അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപിച്ച 20,000 കോടി രൂപ ആരുടേതാണ്. എന്നെ പുറത്താക്കി ഭയപ്പെടുത്താമെന്നാണ് മോഡി കരുതുന്നത്. അയോഗ്യനാക്കിയാലും ജയിലിലിട്ടാലും എന്റെ നിലപാടില്‍ മാറ്റമില്ല.

എന്നെ കുറിച്ച് മോഡി നുണ പറഞ്ഞു. എന്റെ ചോദ്യങ്ങള്‍ക്കുള്ള മോഡിയുടെ മറുപടി കിട്ടുന്നതുവരെ എനിക്ക് വിശ്രമമില്ല. അദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്റെ മൈക്ക് ഓഫ് ചെയ്തു. അദാനിയുടെ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നത് മോഡി ഭയക്കുന്നുണ്ട്. അദാനി അഴിമതിയുടെ ചിഹ്നമാണ് രാഹുല്‍ കൂട്ടിചേര്‍ത്തു.

അദാനിയുടെ ഷെല്‍ കമ്പനിയുടെ ഡയറക്ടര്‍ ചൈനക്കാരനാണ്. പ്രതിരോധ മേഖലയില്‍ കരാര്‍ നേടുന്ന കമ്പനിയില്‍ ചൈനീസ് ഡയറക്ടര്‍ എങ്ങനെ വന്നു. ഇക്കാര്യത്തില്‍ അന്വേഷണമില്ലരാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടുഏപ്രില്‍ അഞ്ചിന് നിശ്ചയിച്ചിരുന്ന രാഹുലിന്റെ കോലാര്‍ റാലി മൂന്ന് തവണയാണ് മാറ്റിവെച്ചിരുന്നു. കോലാറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം കാരണമാണ് റാലി മാറ്റിവെച്ചത്. അനിശ്ചിതത്വം നീക്കി ഒടുവില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ ശേഷമാണ് രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്.

Eng­lish Summary:
Rahul Gand­hi lashed out against the Prime Min­is­ter and Adani

You may also like this video:

Exit mobile version