Site icon Janayugom Online

രാഹുല്‍ ഗാന്ധി വയനാട് ഒഴിയുന്നു

വയനാടും റായ്ബറേലിയിലും മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിക്കുന്നു ഇതിനായി ഇന്ന് വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ പാര്‍ട്ടി നേതൃത്വം യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.

വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഇതിനിടെ രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെസുധാകരന്‍ സൂചന നല്‍കിയിരുന്നു.

ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കനാണ് പാര്‍ട്ടി നേതൃത്വ തീരുമാനം 

Eng­lish Summary:
Rahul Gand­hi leaves Wayanad

You may also like this video:

Exit mobile version