Site icon Janayugom Online

വന്‍കിടക്കാരുടെ കടങ്ങള്‍ മോഡിസര്‍ക്കാര്‍ എഴുതി തള്ളിയതായി രാഹുല്‍ ഗാന്ധി

ഒരു രാജ്യം ഒരു ഭാഷ , ഒരു നേതാവ് എന്നതാണ് ബിജെപി സങ്കല്പം. അതെങ്ങനെ നമ്മുടെ നാടിന്റേതാകും. ഒരു നേതാവ് മതിയെന്ന സങ്കല്പം നാടിനോടുള്ള അവഹേളനമാണ്. മലയാളം ഹിന്ദിയേക്കാള്‍ ചെറുതാണെന്ന് പറഞ്ഞാല്‍ അത് ഒരു ജനതയെ അവഹേളിക്കുന്നതിന് തുല്യമാണ്.ഒരോ ഭാഷയും അതാത് നാഗരികതയുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നു.

രാത്രിയാത്ര നിരോധനം പരിഹരിക്കാന്‍ ബാധ്യസ്ഥനാണ്, പലകുറി പ്രധാനമന്ത്രിക്ക് ഈ ആവശ്യത്തില്‍ കത്തെഴുതി. വിഷയം പരിഹരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും രാഹുല്‍ പറഞു.വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന പ്രതീതിയാണ്. എന്റെ അമ്മയോട് ഒരാഴ്ച ഇവിടെ വരാൻ നിര്‍ബന്ധിക്കും. വയനാട്ടിൽ വരാതിരിക്കുമ്പോൾ ലോകത്തെ മികച്ച ഭൂമിയാണ് നഷ്ടപ്പെടുത്തുന്നതെന്ന് പറയാറുണ്ട്.

കോൺഗ്രസ് കേന്ദ്രത്തിൽ വന്നാൽ നിലമ്പൂര്‍ റെയിൽവെ സ്റ്റേഷന്റെ വികസനം യാഥാര്‍ത്ഥ്യമാക്കും. വൻകിടക്കാരുടെ കടങ്ങൾ മോഡി സർക്കാർ എഴുതി തള്ളിയെന്ന് പുല്‍പ്പള്ളിയിലെ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.16ലക്ഷം കോടി രൂപയാണ് എഴുതി തള്ളിയത്. 2024ൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരും ബോൾ കർഷകരുടെ കടം എഴുതി തള്ളും. ഈ രാജ്യത്തെ അതി സമ്പന്നരുടെ കടം എഴുതി തള്ളിയ സർക്കാരിന് അതി ദരിദ്രരായ കർഷകരുടെ കടം എഴുതി തള്ളൻ കഴിയണം.

യൂപിഎ സർക്കാർ കർഷകരുടെ കടം എഴുതി തള്ളിയപ്പോൾ കർഷകരെ അലസരക്കിയെന്ന് മാധ്യമങ്ങൾ പറഞ്ഞു.ഇപ്പോൾ മോഡിസർക്കാർ സമ്പന്നരുടെ കടം എഴുതി തള്ളുമ്പോൾ അവരെ സഹായിക്കുകയാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വില കിട്ടുന്നില്ല. കർഷകരോട് ചെയ്യുന്ന കുറ്റകൃത്യമാണ് ഇത്. കർഷക സംഭരണ സംവിധാനങ്ങൾ മുഴുവൻ ഒരു കുത്തകയ്ക്കു കീഴിൽ ആക്കിയിരിക്കുകയയാണ്.

അദാനിക്ക് കീഴിലാണ് ഇതെല്ലാമെന്ന് കർഷകർ തന്നെ പറയുന്നുണ്ട്. ഹിമാചലില്‍ കാർഷിക സംഭരണ ശാലകൾ നിയന്ത്രിക്കുന്നത് അദാനിആണ് . മിനിമം താങ്ങു വില ഉറപ്പിക്കാൻ ആകില്ല എന്ന് പറഞ്ഞതിലൂടെ കർഷകരെ പ്രധാനമന്ത്രി അപമാനിക്കുകയാണ് ചെയ്തത്. ഇന്ത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ കർഷകരുടെ താല്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പ് തരുകയാണ്. ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം കാർഷിക അടിത്തറയിൽ ആണ് വളർന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Eng­lish Summary:
Rahul Gand­hi said that the Modi gov­ern­ment has writ­ten off the debts of big companies

You may also like this video:

Exit mobile version