സിഖ് യുവാവിന്റെ ചോദ്യത്തിന് മറുപടിയായി സിഖ് വിരുദ്ധ കലാപം ഉള്‍പ്പെടെ ചരിത്രത്തില്‍ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്തം താനേറ്റെടുക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റവാളികളെന്ന് ആരോപിക്കപ്പെട്ടവരെ സംരക്ഷിച്ചതിനെ കുറിച്ചായിരുന്നു യുവാവിന്റെ ചോദ്യം.
ബ്രൗണ്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ പബ്ലിക്ക് അഫയേഴ്‌സില്‍ ചോദ്യോത്തര സെഷനില്‍ സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി. ഇന്ത്യയിലെ പോരാട്ടം ഒരു സിഖുകാരന് തലപ്പാവ് ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും അനുവാദമുണ്ടോ എന്നതിനെ കുറിച്ചാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെ മുന്‍നിര്‍ത്തി ആയിരുന്നു യുവാവിന്റെ ചോദ്യം.

