Site iconSite icon Janayugom Online

ശ്രീരാമന്‍ മിത്താണെന്ന് രാഹുല്‍ ഗാന്ധി ;വിമര്‍ശനവുമായി ബിജെപി

ശ്രീരാമന്‍ പുരാണ കഥാപാത്രമാണെന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു .അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ശ്രീരാമനുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവരും പുരാണ കഥാപാത്രങ്ങളാണ്. ശ്രീരാമന്‍ അത്തരക്കാരനായിരുന്നു. അവിടെ അദ്ദേഹം ക്ഷമിക്കുന്നവനും കരുണയുള്ളവനുമാണ് ഇതിനെതിരെയാണ് ബിജെപി രംഗത്തു വന്നിട്ടുള്ളത്.

ഭഗവാന്‍ രാമന്റെ അസ്തിത്വത്തെ സംശയിച്ചതിന് രാഹുല്‍ ഗാന്ധിയോട് രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറയുന്നത് .രാഹുല്‍ ഗാന്ധി ശ്രീരാമന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ദേവതകളെ പുരാണ കഥാപാത്രങ്ങളായി പരാമര്‍ശിച്ചു എന്നാണ് ബി ജെ പി ഉയര്‍ത്തുന്ന ആരോപണം. രാഹുലിന്റെ വീഡിയോയുടെ ഒരു ഭാഗം പങ്കുവെച്ച ഷെഹ്സാദ് പൂനവാല രാജ്യദ്രോഹിയായ കോണ്‍ഗ്രസ് ഇപ്പോള്‍ രാമദ്രോഹിയും ആയി മാറി എന്ന് കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി ഭഗവാന്‍ രാമന്‍ സാങ്കല്‍പ്പികനാണെന്ന് പറയുന്നു. ഇങ്ങനെയാണ് അവര്‍ (കോണ്‍ഗ്രസ്) രാമക്ഷേത്രത്തെ എതിര്‍ത്തത്, പ്രഭു രാമന്റെ അസ്തിത്വത്തെ പോലും സംശയിച്ചത്. 

രാമവിരുദ്ധരും ഹിന്ദുവിരുദ്ധരുമായ ഒരു പാര്‍ട്ടിയുടെ മാനസികാവസ്ഥയുടെ ഏറ്റവും വലിയ സൂചനയാണിത്. ഹിന്ദുക്കളെയും ഭഗവാന്‍ ശ്രീരാമനെയും അപമാനിക്കുന്നത് കോണ്‍ഗ്രസിന്റെ സ്വത്വമായി മാറിയിരിക്കുന്നു, ബിജെപി നേതാവ് പറഞ്ഞു.കോണ്‍ഗ്രസ് ഹിന്ദി വിരുദ്ധരും ഇന്ത്യാ വിരുദ്ധരുമാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത് എന്നും രാജ്യത്തെ ജനങ്ങള്‍ ഇതിന് ഒരിക്കലും ക്ഷമിക്കില്ല എന്നും പൂനവാല പറഞ്ഞു. ബി ജെ പി വക്താവ് സി ആര്‍ കേശവനും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 2007 ല്‍ ശ്രീരാമന് ചരിത്രപരമായ തെളിവില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.രാമന്‍ ഏത് എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചു എന്നോ അദ്ദേഹം ഏത് പാലം നിര്‍മ്മിച്ചു എന്നോ പറയുന്ന ചരിത്രമില്ലെന്ന് പറഞ്ഞ് ശ്രീരാമനെ സഖ്യകക്ഷിയായ ഡിഎംകെ പരിഹസിച്ചു,സി ആര്‍ കേശവന്‍ പറഞ്ഞു. അതേസമയം ബ്രൗണ്‍ പരിപാടിക്കിടെ ഒരു സിഖ് വിദ്യാര്‍ത്ഥി രാഹുല്‍ ഗാന്ധിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ വീഡിയോയും വൈറലാകുന്നുണ്ട്.

ബിജെപി തലപ്പാവ് നിരോധിക്കുമെന്ന കോണ്‍ഗ്രസ് നേതാവിന്റെ മുന്‍ വാദത്തിനെതിരെ ഒരു വിദ്യാര്‍ത്ഥി അദ്ദേഹത്തോട് എതിര്‍ക്കുന്നത് വീഡിയോയില്‍ കാണാം. രാഷ്ട്രീയം എങ്ങനെ ഭയരഹിതമായിരിക്കണമെന്ന് നിങ്ങള്‍ സംസാരിച്ചു. ഭയപ്പെടേണ്ട കാര്യമില്ല. പക്ഷേ ഞങ്ങള്‍ കേവലം കടാസ് ധരിക്കാനും തലപ്പാവ് കെട്ടാനും മാത്രമല്ല ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന് കീഴില്‍ മുമ്പ് അനുവദിച്ചിട്ടില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, വിദ്യാര്‍ത്ഥി പറഞ്ഞു.

സിഖ് ശബ്ദങ്ങളെ കോണ്‍ഗ്രസ് അവഗണിക്കുകയും സജ്ജന്‍ കുമാറിനെപ്പോലുള്ള 1984 ലെ കലാപത്തിലെ പ്രതികളെ സംരക്ഷിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടിയായി താന്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും 1980 കളില്‍ സംഭവിച്ചത് തെറ്റായിരുന്നു എന്നുമാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

Exit mobile version