Site iconSite icon Janayugom Online

എന്തു വന്നാലും തന്‍റെ കര്‍ത്തവ്യം തുടരുമെന്ന് രാഹുല്‍ ഗാന്ധി

എന്തുവന്നാലും തന്‍റെ കര്‍ത്തവ്യം തുരടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.വെറുപ്പിനെതിരേയുള്ള സ്നേഹത്തിന്‍റെ വിജയമാണ് രാഹുല്‍ഗാന്ധിക്ക് ലഭിച്ച അനുകൂലവിധിയെന്നും കോണ്‍ഗ്രസും പറഞു. സത്യം വിജയിക്കുമെന്നും സുപ്രീംകോടതിവിധിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം ട്വീറ്റ് ചെയ്തു. 

ഇന്ത്യ എന്ന ആശയം സംരക്ഷിക്കണമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. വിധി മോഡി സര്‍ക്കാരിനെതിരെയുള്ള സന്ദേശമാണെന്ന് എഐസിസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. അദാനി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത മുതല്‍ തുടങ്ങിയതാണ് ഈ കേസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഡി സര്‍ക്കാരിനെതിരെയുള്ള വ്യക്തമായ സന്ദേശമാണ് ഇന്നത്തെ സുപ്രീം കോടതി വിധി.തെറ്റുകള്‍ക്കെതിരെശബ്ദിക്കുന്നവര്‍ക്ക്സംരക്ഷണമുണ്ടാകുമെന്നുള്ള വിധിയാണിത്. ഇത് ഒരിക്കലും രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ കാര്യമായി അദ്ദഹമെടുത്തിട്ടില്ല. എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടുന്നത്. അദാനി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത മുതല്‍ തുടങ്ങിയതാണ് ഈ കേസിന്റെ വിധി.

ഗുജറാത്തിലെ കോടതികളെല്ലാം ചെയ്ത കാര്യമാണ് ഇന്ന് സുപ്രീം കോടതി പറഞ്ഞത്. എന്താണ് പരമാവധി രണ്ട് വര്‍ഷം ശിക്ഷ? സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിച്ചുവെന്നതാണ് വിശ്വാസം. രാഹുല്‍ ഗാന്ധിയെ സത്യം വിളിച്ച് പറയുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കും കഴിയില്ല,വേണുഗോപാല്‍ അഭിപ്രായപ്പെട്ടു മോഡി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസ് അസാധാരണമാണെന്നും കുറ്റം നിസാരമാണെന്നും പറഞ്ഞായിരുന്നു സുപ്രീം കോടതിയില്‍ രാഹുല്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്.

കേസില്‍മാപ്പ്പറയില്ലെന്നുംസത്യവാങ്മൂലത്തില്‍അദ്ദേഹംവ്യക്തമാക്കിയിരുന്നു.എംപി എന്ന നിലയില്‍ കേസ് തനിക്ക് വരുത്തിയ ദോഷം വലുതാണെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്നും സത്യവാങ്ങ്മൂലത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുല്‍ ശിക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് വയനാട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിട്ടുള്ള രാഹുലിന്റെ എംപി.സ്ഥാനം നഷ്ടമായിരുന്നു.

Eng­lish Summary:
Rahul Gand­hi will con­tin­ue his duty no mat­ter what

You may also like this video:

Exit mobile version