Site iconSite icon Janayugom Online

രാഹുൽ മാങ്കൂട്ടത്തിനൊപ്പമുള്ള ചിത്രം ഉപയോഗിച്ച് അപമാനിക്കുന്നു; പരാതി നൽകി ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യ

രാഹുൽ മാങ്കൂട്ടത്തിനൊപ്പമുള്ള ചിത്രം ഉപയോഗിച്ച് അപമാനിക്കുന്നുവെന്ന് കാട്ടി പരാതി നൽകി ടി സിദ്ദിഖിന്റെ ഭാര്യ ഷറാഫുന്നിസ. സമൂഹ മാധ്യമങ്ങൾ വഴി ഫോട്ടോ പ്രചരിപ്പിച്ച് സൈബർ ആക്രമണം നടക്കുന്നതായും പരാതിയിൽ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സിദ്ദിക്കും ഷറാഫുന്നിസയും കുട്ടിയും ഇരിക്കുന്ന ഫോട്ടോ മോശമായി ചിത്രീകരിക്കുന്നുവെന്നും പരാതിയിലുണ്ട്. ശശികല റഹീം, കെ കെ ലതിക, ബിവിജ കാലിക്കറ്റ് എന്നീ പ്രൊഫൈലുകള്‍ക്ക് എതിരെയാണ് പരാതി. എന്റെ കുടുംബവുത്തെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത് എന്തിനാണെന്ന് ഷറാഫുന്നിസ ഫേസ് ബുക്കിൽ ചോദിച്ചു. 

വിവാഹമോചനവും പുതിയ പങ്കാളിയുണ്ടാകുന്നതും എന്റെ ജീവിതത്തില്‍ മാത്രം സംഭവിച്ച കാര്യമാണോ? യോജിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ബന്ധം പിരിയുന്നത് ഞങ്ങളുടെ ജീവിതത്തില്‍ മാത്രമാണോ? ഉന്നത സ്ഥാനത്തിരിക്കുന്ന നിങ്ങളുടെ തന്നെ നേതാക്കളുടെ ജീവിതത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലേ? പ്രബുദ്ധരെന്നും പുരോഗമനകാരികളെന്നും നടിക്കുന്ന ഇടതുപക്ഷക്കാരോട് ഈ ചോദ്യങ്ങള്‍ ചോദിക്കാതെ ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. ഏതു ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേർത്തു നിങ്ങള്‍ക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും. ഈ പോസ്റ്റിനോടൊപ്പം ചേര്‍ത്തിരിക്കുന്ന ഫോട്ടോ നോക്കൂ, എന്തിനാണ് ഞങ്ങളുടെ കുഞ്ഞിനെ പോലും ഇതിലേക്ക് നിങ്ങള്‍ കൊണ്ടിടുന്നത്. ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങള്‍ എനിക്കെതിരെ പ്രയോഗിക്കുന്നത്’’–ഷറാഫുനീസ ഫേസ്ബുക്കിൽ കുറിച്ചു.

Exit mobile version