Site iconSite icon Janayugom Online

ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

ശക്തമായ പ്രതിഷേധത്തിനൊടുവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് രാജിവെയ്ക്കേണ്ടി വന്നു. ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ വിവിധ കോണുകളില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിവാഹ വാഗ്‌ദാനം നൽകി മാധ്യമ പ്രവർത്തകയെ പീഡിപ്പിച്ചതായി പരാതി. ഈ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്‌ദ സന്ദേശം പുറത്ത്. യുവതി ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ രാഹുൽ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതും സന്ദേശത്തിലുണ്ട്. കൊച്ചിനെ തന്തയില്ലാത്തവൻ എന്ന് വിളിക്കുമെന്ന് രാഹുൽ പറയുമ്പോൾ ഞാൻ അത് നോക്കിക്കോളാം എന്ന് യുവതി പറയുന്നതും ശബ്ദ സന്ദേശത്തിലുണ്ട്.

Exit mobile version