Site iconSite icon Janayugom Online

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി: കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമേറുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ സ്ത്രീകള്‍ രംഗത്തു വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെങ്കിലും, എംഎല്‍എ സ്ഥാനം രാജിവെയ്കുന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം ശക്തമാരുന്നു. സ്ഥാനം രാജിവെച്ചാല്‍ പാലക്കാടെട ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്നതിനാലാണ് ആശങ്ക. 

ഉപതെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഭയക്കുകയാണ്. രാഹുലിനെ രാജിവെപ്പിച്ചതിന് ശേഷം ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ വെല്ലുവിളിയാകുമെന്ന് നേതൃത്വത്തിലെ ഒരു വിഭാഗം വാദിക്കുന്നു. നിലവിലെ നിയമസഭയുടെ കാലാവധി തീരാൻ ഒൻപത് മാസം മാത്രമേ ബാക്കിയുള്ളുവെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നിര്‍ണായകമാകും. മാത്രമല്ല, ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ബി ജെ പി സമ്മര്‍ദം ചെലുത്തുമോയെന്നും കോൺഗ്രസുകാർ ഭയക്കുന്നു.

രാജി ആവശ്യപ്പെടുന്ന നേതാക്കള്‍ക്ക് തന്നെ വലിയ ആശയക്കുഴപ്പമുണ്ട്. അതിനാല്‍, രാജികാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് ആവശ്യം. ഇതുകൊണ്ടുതന്നെ രാജി തീരുമാനം നീട്ടിക്കൊണ്ടു പോകാനാണ് ആലോചന. ഹൈക്കമാൻഡിനെ ഇക്കാര്യം നേതാക്കള്‍ അറിയിക്കും. അതേസമയം, രാഹുലിനെതിരെ നാൾക്കുനാൾ പുതിയ വെളിപ്പെടുത്തലുകൾ വരുന്നത് നേതൃത്വത്തെ തന്നെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്.

Exit mobile version