Site iconSite icon Janayugom Online

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് : നിയമപരമായ നടപടിയെന്ന് ഇ പി ജയരാജന്‍

jayarajanjayarajan

ആളെ നോക്കിയല്ല മറിച്ച് നിയമപരമായ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നെതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. അക്രമം നടത്തിയാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസി‍‍‍ഡന്റിന് പ്രത്യേക സംരകഷണമുണ്ടോ. വടിയും കല്ലുമെടുത്ത് പൊലീസിനെ ആക്രമിക്കുന്ന നിലയാണ് ഉണ്ടായതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ ജയരാജന്‍ പ്രതികരിച്ചു.

സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമക്കേസിലാണ് രാഹുലിനെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ മൂന്ന് കേസുകളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയാണ്. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കേസില്‍ ഒന്നാം പ്രതിയാണ്.കേസില്‍ എംഎല്‍എമാരായ ഷാഫി പറമ്പില്‍, എം വിന്‍സെന്റ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. 

രാഹുല്‍ മാങ്കൂട്ടത്തില്‍ നാലാം പ്രതിയാണ്. പോലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നുമാണ് കേസ്. സംഘം ചേര്‍ന്ന് അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ക്കുപുറമേ പോലീസ് ആക്ടിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്.

Eng­lish Summary: 

Rahul Mangkoothil’s arrest: EP Jayara­jan says legal action

You may also like this video:

Exit mobile version