Site iconSite icon Janayugom Online

ജനങ്ങളുമായി സംവാദിക്കാനുള്ള എല്ലാ ഉപകരണങ്ങളും ആര്‍എസ് എസിന്‍റെ കയ്യിലെന്ന് രാഹുല്‍

ബിജെപി ഭരണത്തില്‍ രാജ്യത്തെ ദളിതര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും നീതി ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.ദൈവത്തേക്കാള്‍ വലിയവരാണെന്നാണ് രാജ്യം ഭരിക്കുന്നവരുടെ വിചാരം. കേന്ദ്ര അന്വേഷണം ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. അമേരിക്കൻ സന്ദർശനത്തിനിടെ മൊഹബത്ത് കീ ദൂക്കാൻ എന്ന പരിപാടിയിലാണ് വിമർശനം.

ജനങ്ങളുമായി സംവദിക്കാനുള്ള എല്ലാ ഉപകരണങ്ങളും ആർഎസ്എസിന്റെ കൈകളിൽ അകപ്പെട്ടു പോയിരിക്കുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തിയും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തുമാണ് ബിജെപി സർക്കാർ മുന്നോട്ടുപോകുന്നത്.ദൈവത്തേക്കാൾ അറിവുള്ളവരാണെന്നാണ് രാജ്യം ഭരിക്കുന്നവരുടെ വിചാരം. രാജ്യത്തെ മുന്നോട്ടു നടത്തുന്ന ഭീതി മറികടക്കാനാണ് കന്യാകുമാരി മുതൽ കാശ്മീർ വരെ ജനങ്ങളുമായി സംസാരിച്ചതെന്നും ഭാരത് ജോഡോ യാത്രയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് രാഹുൽ പറഞ്ഞു. 

പരസ്പര സ്നേഹത്തോടെ നമ്മളെല്ലാവരും ഒന്നിച്ചു നിൽക്കണം എന്നാണ് എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹം. എന്നാൽ ആ ആഗ്രഹം പോലും ആക്രമിക്കപ്പെടുകയാണെന്നും രാഹുൽ വിമർശനം കടുപ്പിച്ചു.യൂണിവേഴ്സിറ്റി ഓഫ് കാലിഫോണിയയിലെ വിദ്യാർത്ഥികളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് രാഹുൽഗാന്ധി സാൻഫ്രാൻസിസ്കോയിലെത്തിയത്. അവിടെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംഘടിപ്പിച്ച മൊഹബത്ത് കീ ദൂക്കാൻ എന്ന പരിപാടിയിലാണ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരായ വിമർശനം കെട്ടഴിച്ചുവിട്ടത്.

സർക്കാരിനെ വിമർശിക്കുക എന്നാൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുക എന്നല്ല അർത്ഥമെന്ന് പരിപാടിക്ക് അധ്യക്ഷത വഹിച്ച സാം പിത്രോഡയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുമുമ്പ് ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ബിജെപി നേതാക്കൾ ഇന്ത്യയ്ക്ക് നേരെയുള്ള അധിക്ഷേപമായി വ്യാഖ്യാനിച്ചിരുന്നു. അമേരിക്കയില്‍ ആറു ദിവസത്തെ സന്ദര്‍ശനം തുടരുന്ന രാഹുല്‍ഗാന്ധി വാഷിംങ്ടണ്‍ ഡിസി ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളും സന്ദര്‍ശിക്കുന്നുണ്ട്

Eng­lish Summary:
Rahul said that RSS has all the tools to talk to the people

You may also like this video:

Exit mobile version