Site iconSite icon Janayugom Online

രാഹുല്‍ തിങ്കളാഴ്ച ഹാജരാകണം; ഇഡി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ഹാജരാകണം. ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന രാഹുലിന്റെ ആവശ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അംഗീകരിക്കുകയായിരുന്നു.

അമ്മ സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി തനിക്ക് ആശുപത്രിയില്‍ ചെലവഴിക്കേണ്ടതുണ്ടെന്നായിരുന്നു രാഹുലിന്റെ ആവശ്യം. രാഹുലിനോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി അധികൃതര്‍ പുതിയ സമന്‍സ് നല്‍കി.

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയയെ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാഹുലിനെ ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

Eng­lish sum­ma­ry; Rahul to appear on Mon­day; ED

You may also like this video;

Exit mobile version