Site icon Janayugom Online

രാഹുല്‍ വയനാട് ഒഴിയും; പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും

രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞ് റായ്ബറേലി നിലനിർത്താൻ പ്രവർത്തക സമിതിയിൽ ധാരണ. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. മണ്ഡല സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ നിയമിക്കാനുള്ള പ്രമേയവും പ്രവർത്തക സമിതി അംഗീകരിച്ചു. അമേഠി, റായ്ബറേലി എന്നിവിടങ്ങളിലൊന്നിൽ ഗാന്ധി കുടുംബാംഗമില്ലാത്ത സ്ഥിതി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ റായ്ബറേലി രാഹുൽ നിലനിർത്തണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. 

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. നിലവില്‍ രാജ്യസഭാംഗമാണ് സോണിയ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് ഒപ്പം പാര്‍ട്ടിക്കുള്ളിലെ ശക്തി കേന്ദ്രമായി രാഹുല്‍ എത്തുന്നത് ഏറെ ഗുണകരമെന്ന വിലയിരുത്തലാണ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്.

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കടന്ന് പോയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടിയെന്ന് പ്രവര്‍ത്തക സമിതി വിലയിരുത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ചില സംസ്ഥാനങ്ങളിലെ തോല്‍വി പരിശോധിക്കും. മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ തിരിച്ചടികള്‍ ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി. 

Eng­lish Summary:Rahul will leave Wayanad; Sonia Gand­hi will con­tin­ue as the Pres­i­dent of the Par­lia­men­tary Party
You may also like this video

Exit mobile version