അപകീര്‍ത്തിക്കേസില്‍ രാഹൂല്‍ ഗാന്ധിയുടെ ശിക്ഷക്കെതിരായ അപ്പീല്‍ പരിഗണിക്കുന്ന ഗുജറാത്ത് ഹൈക്കോടതി ജഡ്ജി നരോദ ഗാം കൂട്ടക്കൊലയില്‍ പങ്കാളിയായിരുന്ന മുന്‍ മന്ത്രി മായ കോഡ്നാനിയുടെ മുന്‍ അഭീഭാഷകന്‍. കേസ് പരിഗണിക്കുന്ന ഡിവിഷന്‍ ബഞ്ചിലെ ജസ്റ്റിസ് ഹേമന്ത് എം പ്രചക് ആണ് മുമ്പ് മായ കോഡ്നാനിയുടെ വക്കാലത്ത് സ്വീകരിച്ച് 2002 ലെ ഗുജറാത്ത് വംശഹത്യാകേസില്‍ കോടതിയില്‍ ഹാജരായത്.
രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷവിധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവ് ശരിവച്ച സുറത്ത് സെഷന്‍സ് കോടതി ജഡ്ജി റോബിന്‍ പോള്‍ മോഗ്രയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിയായിരുന്ന 2006 ലെ തുളസിറാം പ്രജാപതി വ്യജ ഏറ്റുമുട്ടല്‍ കേസില്‍ ഹാജരായ അഭിഭാഷകനായിരുന്നു. 2014 ലെ വരെ അമിത്ഷായ്ക്കായി കോടതിയില്‍ കേസ് നടത്തിയത് റോബിന്‍ പോളായിരുന്നുവെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ മാസം 20 ന് രാഹുലിന്റെ ഹര്‍ജി പരിഗണിച്ച സെഷന്‍സ് കോടതി കേസ് തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്നാണ് രാഹൂല്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്ന് ജസ്റ്റിസ് ഗീത ഗോപി പിന്‍മാറിയിരുന്നു. ഇതോടെയാണ് ജസ്റ്റിസ് ഹേമന്ത് എം പ്രചകിന്റെ ബെഞ്ചിലേക്ക് കേസ് മാറ്റിയത്.
English Summary;Rahul’s disqualification case; BJP related judge to hear case in high court too
You may also like this video