Site iconSite icon Janayugom Online

രാഹുലിന്റെ ബലാത്സംഗ കേസ്; സാക്ഷിമൊഴികൾ ഇന്ന് മുതൽ രേഖപ്പെടുത്തി തുടങ്ങും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ബലാത്സംഗ കേസിൽ സാക്ഷിമൊഴികൾ ഇന്ന് മുതൽ രേഖപ്പെടുത്തി തുടങ്ങും. പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ സാക്ഷിമൊഴികളാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ പരാതിക്കാരിയുടെ രഹസ്യമൊഴിയും വൈദ്യപരിശോധനയും പൂർത്തിയാക്കിയിരുന്നു. കേസിൽ പ്രതിയാക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ഒളിവിലാണ്. അതേസമയം, രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് ജില്ലാ സെഷൻസ് കോടതി പരിഗണിക്കുക. 

ലൈംഗികാതിക്രമം ആരോപിച്ച് യുവതി നൽകിയ പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്യൽ, നിർബന്ധിത ഗർഭഛിദ്രം എന്നിവയാണ് കുറ്റങ്ങൾ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നെടുമങ്ങാട് വലിയമല പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ പരാതിയെ തുടർന്നാണ് നടപടി. 

Exit mobile version