Site iconSite icon Janayugom Online

റെയ്ഡ്: 25 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി

pfipfi

അസമിലെ വിവിധ സ്ഥലങ്ങളിൽ അസം പൊലീസ് നടത്തിയ റെയ്ഡില്‍ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(PFI) യുടെ 25 നേതാക്കളെ അറസ്റ്റ് ചെയ്തു. കാംരൂപ് ജില്ലയിൽ നിന്ന് അഞ്ച്, ഗോൾപാറയിൽ നിന്ന് പത്ത്, കരിംഗഞ്ച്, ഉദൽഗുരി, ദരാംഗ് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും ധുബ്രിയിൽ നിന്ന് മൂന്ന്, ബാർപേട്ട, ബക്‌സ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് എന്നിങ്ങനെയാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച അസം പൊലീസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന തല നേതാക്കളെയും ഡൽഹിയിൽ നിന്ന് ഒരാളെയും പിഎഫ്ഐ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്തെയും അറസ്റ്റ് ചെയ്തിരുന്നു. ഇന്നത്തെ അറസ്റ്റിൽ അസമിൽ രണ്ട് വിഭാഗം പിഎഫ്ഐ പ്രവർത്തകരെ പിടികൂടിയിട്ടുണ്ട്.
ഇവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പൊലീസ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും അവരിൽ ചിലർക്കെതിരെ രാജ്യദ്രോഹം, വർഗീയ കലാപം സൃഷ്ടിക്കൽ, വിദ്വേഷ പ്രചാരണം തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കർശനമായ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് വൃത്തങ്ങൾ പറയുന്നു.
കഴിഞ്ഞ ആഴ്‌ചയും ഇന്നും സംയുക്തമായി നടത്തിയ റെയ്ഡുകളിൽ മുൻനിര നേതാക്കളടക്കം 36 പിഎഫ്‌ഐ പ്രവർത്തകരാണ് അസമിൽ അറസ്റ്റിലായത്. 247 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മധ്യപ്രദേശ്, കർണാടക, അസം, ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. തീവ്രവാദ ഫണ്ടിംഗ്, മുസ്‌ലിം യുവാക്കൾക്ക് ആയുധ പരിശീലനം നൽകൽ, തീവ്രവാദ സംഘടനകളിൽ ചേരാൻ അവരെ തീവ്രവൽക്കരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പിഎഫ്‌ഐക്കെതിരെ ചുമത്തിയിരിക്കുന്നത്. എൻഐഎ നൽകിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.

Eng­lish Sum­ma­ry: Raid: 25 more Pop­u­lar Front activists arrested

You may like this video also

Exit mobile version