Site iconSite icon Janayugom Online

അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികൾക്കെതിരെ റെയ്ഡ്

political partiespolitical parties

രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികൾക്കെതിരെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഗുജറാത്ത്, ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലാണ് തിരച്ചിൽ.
ഫണ്ട് സ്വീകരിച്ചവര്‍, ഫണ്ട് നല്‍കിയെന്ന് അവകാശപ്പെട്ടവര്‍ തുടങ്ങിയവരുടെ കേന്ദ്രങ്ങളിലാണ് പരിശോധന. സംശയാസ്പദമായ ഫണ്ട് സ്വരൂപിച്ചതിന് ശേഷം നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പാർട്ടികൾക്കെതിരെയുള്ള ആരോപണം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന. നേരത്തെ പരിശോധന നടത്തി നിലവിലില്ലായെന്ന് കണ്ടെത്തിയ 87 പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
2,100 ലധികം അംഗീകാരമില്ലാത്ത പാര്‍ട്ടികൾക്കെതിരെ നടപടി ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഇത്തരം പാര്‍ട്ടികള്‍ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൃത്യമായി പിന്തുടരുന്നില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. കൂടാതെ വിലാസങ്ങളും ഭാരവാഹികളുടെ പേരുകളും പുതുക്കുന്നതിലും പരാജയപ്പെടുകയും ചെയ്യുന്നു. 

Eng­lish Sum­ma­ry: Raid against unrec­og­nized polit­i­cal parties

You may like this video also

Exit mobile version