Site icon Janayugom Online

യെദിയുരപ്പയുടെ വിശ്വസ്തരുടെ സ്ഥാപനങ്ങളിൽ റെയ്ഡ്

yedurappa

കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദിയുരപ്പയുടെ വിശ്വസ്തരുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. യെദിയുരപ്പയുടെ മകനും ബിജെപി വൈസ് പ്രസിഡന്റുമായ വിജയേന്ദ്രയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട് .

സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള ആദായ നികുതി വകുപ്പിന്റെ പരിശോധന യെദിയുരപ്പയുടെ കേന്ദ്രങ്ങളിലെത്തിയത് കർണാടക ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. യെദിയുരപ്പയുടെ വിശ്വസ്തനും പിഎയുമായ ഉമേഷിന്റെ ബംഗളൂരുവിലെ വസതിയിലും സ്ഥാപനത്തിലും റെയ്ഡ് നടത്തി. യെദിയുരപ്പയുടെ മകനും കർണാടക ബിജെപി വൈസ് പ്രസിഡന്റുമായ വിജയേന്ദ്രക്ക് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും വിശ്വസ്തരുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.

300 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് വിവിധ കേന്ദ്രങ്ങളിലായി പരിശോധന നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് യെദിയുരപ്പയും ബിജെപി കേന്ദ്രനേതൃത്വവും തമ്മിലുള്ള അസ്വാരസ്യം നിലനിൽക്കെയാണ് റെയ്ഡ് എന്നത് ശ്രദ്ധേയമാണ്.
eng­lish summary;Raid on the estab­lish­ments of Yed­dyu­rap­pa’s loyalists
you may also like this video;

Exit mobile version