Site iconSite icon Janayugom Online

റായ്ഗഡ് ദുരന്തം: 78 പേരെ ഇനിയും കണ്ടുകിട്ടിയില്ല; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു

raigarhraigarh

മഹാരാഷ്ട്രയിലെ റായ്ഗഡിൽ 27 പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചില്‍ കുടുങ്ങിപ്പോയ 78 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവർത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

ഒടുവില്‍ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മനുഷ്യര്‍ക്കൊപ്പം നിരവധി മൃഗങ്ങളും മണ്ണിടിച്ചിലില്‍പ്പെട്ടിരുന്നു. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് ദുഷ്കരമാണെന്ന് അധികൃതര്‍ അറിയിച്ചു. 

ദുരന്തത്തിൽ നഷ്ടപ്പെട്ട ഭൂമി റവന്യൂ സംഘം വിലയിരുത്തി ദുരിതബാധിതർക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നിർദേശം നൽകുമെന്നും അധികൃതര്‍ അറിയിച്ചു. 

ഉരുൾപൊട്ടലിൽ ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള വിവിധ സർട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ട ഗ്രാമീണർക്ക് പുതിയവ വിതരണം ചെയ്യുന്നതിനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ഇർഷൽവാഡിയിലെ മുഴുവൻ ആളുകൾക്കും വീട് നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Eng­lish Sum­ma­ry: Raigad dis­as­ter: 78 still miss­ing; The res­cue oper­a­tion was called off

You may also like this video

Exit mobile version