തിരുവനന്തപുരം-കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നെയ്യാറ്റിൻകരയിൽ പുതിയ പാലം നിർമ്മാണം ആരംഭിച്ചു. നെയ്യാറ്റിൻകര‑കാട്ടാക്കട റോഡിലെ നിലവിലെ മേൽപ്പാലത്തോടു ചേർന്ന് പുതിയ പാലം നിർമ്മാണത്തിനായുള്ള പൈലിങ് ജോലികൾ ആരംഭിച്ചു. 15 മീറ്റർ വീതിയിലും 40 മീറ്റർ നീളത്തിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. പാലം നിർമ്മിക്കാനും അപ്രോച്ച് റോഡിനുമായി സ്ഥലമേറ്റെടുക്കൽ നേരത്തേ പൂർത്തിയാക്കിയിരുന്നു. പുതിയ പാലം നിർമ്മിക്കാനായി പഴയ പാലം പൊളിച്ചുനീക്കിയാൽ നെയ്യാറ്റിൻകര‑കാട്ടാക്കട റോഡിലെ ഗതാഗതം പൂർണമായും സ്തംഭിക്കും. ഇതൊഴിവാക്കാനായി നിലവിലെ പാലം നിലനിർത്തിക്കൊണ്ട് ഇടതുവശത്തായി വൺവേ ട്രാഫിക്കാനായുള്ള പാലമായിരിക്കും നിർമ്മിക്കുക. ഈ പാലത്തിനും 15 മീറ്റർ വീതിയും 40 മീറ്റർ നീളവുമുണ്ടാകും. രണ്ട് പാലവും പൂർത്തിയായാലെ നെയ്യാറ്റിൻകര‑കാട്ടാക്കട റോഡിലെ വാഹനഗതാഗതം പൂർവസ്ഥിതിയിലാകൂ.
റെയിൽപ്പാത ഇരട്ടിപ്പിക്കൽ; നെയ്യാറ്റിൻകര‑കാട്ടാക്കട റോഡിൽ പുതിയ മേൽപ്പാലം വരുന്നു

