റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് ഏഴ് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, ഗുരുവായൂര്‍ പുനലൂര്‍ ഡെയ്ലി എക്സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്സ്പ്രസ്, എറണാകുളം-ആലപ്പുഴ അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ പ്രധാന ട്രെയിനുകള്‍.
നേരത്തെ റദ്ദാക്കിയ പരശുറാം എക്സ്പ്രസ് നാളെ മുതല്‍ ഭാഗികമായി സര്‍വീസ് നടത്തും. നിയന്ത്രണങ്ങളുടെ ഭാഗമായി 30 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടിട്ടുണ്ട്. തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, കൊച്ചുവേളി ‑ലോക്മാന്യതിലക് എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ്, നാഗര്‍കോവില്‍ ഷാലിമാര്‍ ഗുരുദേവ് എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി വഴിതിരിച്ചുവിട്ടവയാണ്.
English summary; Railway doubling; Seven trains are out of service today
You may also like this video;