Site icon Janayugom Online

റെയില്‍വേ ജീവനക്കാരന്‍ ഏറനാട് എക്‌സ്പ്രസില്‍ തൂ ങ്ങി മരിച്ച നിലയില്‍

ഏറനാട് എക്‌സ്പ്രസില്‍ റെയില്‍വേ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരുള്‍വായ്‌മൊഴി സ്വദേശി സ്വാമിനാഥനെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കോച്ചിന് പുറത്താണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെണ്ടത്. മേലുദ്യോഗസ്ഥരുടെ പീഡനങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.

Eng­lish Summary:Railway employ­ee hanged to death on Eranad Express
You may also like this video
Rail­way employ­ee hanged to death on Eranad Express

Exit mobile version