Site iconSite icon Janayugom Online

റെയിൽവേ ഭൂമി തട്ടിപ്പ് കേസ്: തേജസ്വി യാദവിന് ഇഡി സമൻസ്

tejaswitejaswi

റെയിൽവേ ഭൂമി തട്ടിപ്പ് കേസിൽ ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിന് ശനിയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. ജനുവരി അഞ്ചിന് കേസിൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഡിസംബർ 22ന് ഇഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും തേജസ്വി യാദവ് ഹാജരായിരുന്നില്ല. അതേസമയം, തേജസ്വിയുടെ പിതാവും രാഷ്ട്രീയ ജനതാദൾ (ആർജെഡി) തലവനുമായ ലാലു പ്രസാദ് യാദവിനോട് ഡിസംബർ 27 ന് ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് മൊഴിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തേജസ്വിയുടെ പിതാവും ആർജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് നടന്ന അഴിമതിക്കേസിലാണ് അന്വേഷണം തുടരുന്നത്.

Eng­lish Sum­ma­ry: Rail­way land scam case: ED sum­mons to Tejash­wi Yadav

You may also like this video

Exit mobile version