റെയില്‍വേ നിയമനത്തിന് ഭൂമി കോഴയായി വാങ്ങിയെന്ന സിബിഐ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനും റാബ്‌റി ദേവിക്കും
ഡല്‍ഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് 14 പ്രതികള്‍ക്കും കോടതി ജാമ്യം നല്‍കി. കേസില്‍ അറസ്റ്റ് രേഖപ്പെടുത്താതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്നും കോടതി പറഞ്ഞു. ലാലു കേന്ദ്ര മന്ത്രിയായിരുന്ന കാലത്തെ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്.
ഗൂഢാലോചന, അഴിമതി, അധികാര ദുര്‍വിനിയോഗം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ലാലു പ്രസാദ് യാദവിനും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 2004 മുതല്‍ 2009 വരെ ഒന്നാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു ലാലു പ്രസാദ് യാദവ്. 2008–2009 കാലഘട്ടത്തില്‍ 12 പേര്‍ക്ക് റെയില്‍വേയില്‍ ജോലി നല്‍കുകയും പകരം നിസാര വിലയ്ക്ക് ഇവരുടെ ഭൂമി ലാലുപ്രസാദ് യാദവ് എഴുതി വാങ്ങി എന്നുമാണ് സിബിഐ കേസ്.
English Summary;Railway Recruitment Scam; Bail for Lalu and Rabri
You may also like this video