Site iconSite icon Janayugom Online

സംസ്ഥാനത്ത് 20 സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ

സംസ്ഥാനത്ത് 20 സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ. കൊയിലാണ്ടി, ഒറ്റപ്പാലം, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവല്ല, ചിറയിന്‍കീഴ്, ഹരിപ്പാട് എന്നീ പ്രധാന സ്റ്റേഷനുകള്‍ ഉള്‍പ്പെടെയാണ് 11 ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചത്. തിരുവനന്തപുരം-ശ്രീഗംഗാനഗര്‍, നാഗര്‍കോവില്‍-ഗാന്ധിധാം, തിരുവനന്തപുരം-വെരാവല്‍ എന്നീ മൂന്ന് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കൊയിലാണ്ടിയില്‍ പുതുതായി സ്റ്റോപ്പ് നല്‍കി. നിലമ്പൂര്‍ റോഡ് — കോട്ടയം എക്സ്പ്രസിന് കുളുക്കല്ലൂര്‍, പട്ടിക്കാട്, മേലാറ്റൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇന്ന് മുതല്‍ പുതിയ സ്റ്റോപ്പുകള്‍ പ്രാബല്യത്തിലാകും.

അനുവദിച്ച സ്റ്റോപ്പ് — ട്രെയിന്‍ എന്നിവ
കുളുക്കല്ലൂര്‍ ഹള്‍ട്ട്: (16325) നിലമ്പൂര്‍ റോഡ്- കോട്ടയം എക്സ്പ്രസ് , (16326) കോട്ടയം ‑നിലമ്പൂര്‍ റോഡ് എക്സ്പ്രസ്. പട്ടിക്കാട് ഹള്‍ട്ട്:(16325) നിലമ്പൂര്‍ റോഡ് ‑കോട്ടയം എക്സ്പ്രസ്, (16326) കോട്ടയം-നിലമ്പൂര്‍ റോഡ് എക്സ്പ്രസ്. മേലാറ്റൂര്‍ ഹള്‍ട്ട്: (16325)നിലമ്പൂര്‍ റോഡ് കോട്ടയം എക്സ്പ്രസ്, (16326) കോട്ടയം നിലമ്പൂര്‍ റോഡ് എക്സ്പ്രസ്. കൊയിലാണ്ടി: ( 16312) തിരുവനന്തപുരം — ശ്രീ ഗംഗാനഗര്‍ എക്സ്പ്രസ്, (16336) നാഗര്‍കോയില്‍ ഗാന്ധിധാം എക്സപ്രസ്, (16334) തിരുവനന്തപുരം- വെരാവല്‍ എക്സ്പ്രസ്, ഒറ്റപ്പാലം: (16187) കരൈക്കല്‍ — എറണാകുളം എക്സ്പ്രസ്. (16188) എറണാകുളം- കരൈക്കല്‍ എക്സ്പ്രസ്, പയ്യന്നൂര്‍: (19259) തിരുവനന്തപുരം-ഭാവനഗര്‍ എക്സ്പ്രസ്, (16336) നാഗര്‍കോവില്‍ ‑ഗാന്ധിധാം എക്സ്പ്രസ്, (16334) തിരുവനന്തപുരം ‑വെരാവല്‍ എക്സ്പ്രസ്. കാഞ്ഞങ്ങാട്: (16336) നാഗര്‍കോവില്‍ ഗാന്ധിദാം എക്സ്പ്രസ്. തിരുവല്ല: നിലമ്പൂര്‍ റോഡ്- തിരുവനന്തപുരം രാജ്യ റാണി എക്സ്പ്രസ്, (16348) മംഗളൂരു ‑തിരുവനന്തപുരം എക്സ്പ്രസ്, ചിറയന്‍കീഴ്: (16128) ഗുരുവായൂര്‍ ‑ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്, ഹരിപ്പാട്: (16128) ഗുരുവായൂര്‍ — ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്.

Eng­lish summary:Railways have allowed addi­tion­al stops for trains at 20 sta­tions in the state
you may also like this video:

 

Exit mobile version