Site icon Janayugom Online

ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകി. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ലക്ഷദ്വീപിന് സമീപത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ചക്രവാതച്ചുഴി അതേനിലയിൽ തുടരുകയാണ്. കേരളത്തിൽ അടുത്ത നാല് ദിവസവും മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

 

Eng­lish Sum­ma­ry: Rain Alert
You may also like this video

Exit mobile version