Site iconSite icon Janayugom Online

സംസ്ഥാനത്ത് ഇന്നും മഴ: ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഈ ജില്ലകള്‍ക്കൊപ്പം കോഴിക്കോടും യെല്ലോ അലര്‍ട്ടുണ്ട്.
ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ 27 ഓടെ കേരളത്തില്‍ എത്തുമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. 

Eng­lish Summary:Rain in the state today: Yel­low alert in nine districts
You may also like this video

Exit mobile version