മുംബൈയില്‍ കനത്ത മഴയിൽ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.70 വയസുള്ള സ്ത്രീയാണ് മരിച്ചത്. 13 പേരെ രക്ഷപെടുത്തി. നിരവധി പേർ ഇനിയും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഗ്രാൻഡ് റോഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള നാലുനില കെട്ടിടത്തിന്റെ ബാൽക്കണിയാണ് തകർന്നത്.
ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിടത്തിന്റെ നില അപകടകരമാണെന്ന് പറഞ്ഞിരുന്നതായാണ് വിവരം. ഇന്ന് 11 മണിയോടെയാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളുടെ ബാൽക്കണി പൂർണമായും നാലാം നിലയുടേത് ഭാഗികമായും തകർന്നു.
English Summary: rain; One dies in building collapse in Mumbai; Information that many people are stuck
You may also like this video