Site iconSite icon Janayugom Online

യുഎഇയില്‍ കനത്ത മഴയും പൊടിക്കാറ്റിനുള്ള സാധ്യതയും; ജാഗ്രതാ നിര്‍ദേശം

യുഎഇയില്‍ പല പ്രദേശങ്ങളിലും ഇന്ന് മഴ ലഭിച്ചതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍. നിരത്തില്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അറിയിച്ചു. 

റോഡുകളില്‍ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളില്‍ മാറിമാറി വരുന്ന വേഗപരിധികള്‍ ശ്രദ്ധിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.സാമൂഹിക മാധ്യമങ്ങളിലൂടെയും അബുദാബി പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഏതാനും ആഴ്‍ചകള്‍ക്ക് മുമ്പ് യുഎഇയിലെ കിഴക്കന്‍ എമിറേറ്റുകളിലും തെക്കന്‍ പ്രദേശങ്ങളിലും ശക്തമായ മഴയായിരുന്നു. ഫുജൈറയിലും റാസല്‍ഖൈമയിലും പല സ്ഥലങ്ങളില്‍ വെള്ളം കയറി നാശനഷ്‍ടങ്ങള്‍ക്ക് കാരണമായി. 

ശനിയാഴ്‍ച യുഎഇയുടെ വിവിധ പ്രദേശങ്ങള്‍ മേഘാവൃതമായിരിക്കുമെന്നും മഴയ്‍ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും പൊടിക്കാറ്റിനുള്ള സാധ്യതയും ഉണ്ടെന്ന് സൂചന നല്‍കി.ചില പ്രദേശങ്ങളില്‍ ശനിയാഴ്‍ച രാത്രി എട്ട് മണി വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Eng­lish Summary:Rain warn­ing in uae

You may also like this video

Exit mobile version