സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പിൻവലിച്ചു. നാളെ ഇടുക്കിയിൽ മാത്രമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വേനൽ മഴയ്ക്ക് ശമനമായതോടെയാണ് വിവിധ ജില്ലകളിൽ നൽകിയിരുന്ന മഴമുന്നറിയിപ്പ് പിൻവലിച്ചത്.
നേരത്തെ സംസ്ഥാനത്തെ നാല് ജില്ലകളിലും മുന്നറിയിപ്പ് നൽകിയിരുന്നു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്.
ഇതോടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും പിൻവലിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English summary;Rain warning lifted in state
You may also like this video;