കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത യുണ്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 23ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 24ന് കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള- ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 22 മുതല്‍ 24 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
അതേസമയം, ഉത്തരേന്ത്യയില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 36 ആയി. അഞ്ച് സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായി മഴ തുടരുകയാണ്. ഹിമാചല്‍ പ്രദേശില്‍ മാത്രം 22 മരണം റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയില്‍ ആറു പേരും, ഉത്തരാഖണ്ഡിലും ജാര്‍ക്കണ്ഡിലും നാലുപേര്‍ വീതവും മരിച്ചു. മഴ നാല് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
English summary; Rain will be heavy in Kerala from today
You may also like this video;