Site iconSite icon Janayugom Online

സംസ്ഥാനത്ത് മഴ ശക്തമാകും

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ 115 മില്ലീ മീറ്റർ വരെയുള്ള ശക്തമായ മഴ കണക്കിലെടുത്ത് ആറ് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വടക്കൻ ജില്ലകളിൽ ഇന്നലെ പെയ്ത മഴയിൽ കനത്ത നാശനഷ്ടമുണ്ടായി. നാളെ മുതൽ കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

Eng­lish Sum­ma­ry: Rain will be heavy in the state
You may also like this video

Exit mobile version