സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ശക്തമായ മഴയില്‍ അതീവജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മലയോരമേഖലയില്‍ പ്രത്യേക ജാഗ്രത വേണം.
നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ് പാലിക്കണം. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ എറണാകുളം, കോട്ടയം ജില്ലയിലും കുട്ടനാട് താലൂക്കിലും എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
English summary; Rain will continue in the state for a week; Yellow Alert today in all districts
You may also like this video;