കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴ തുടരുന്നു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. വരും ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ ഉള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം കേരള- കര്‍ണാടക തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്കില്ല. ലക്ഷദ്വീപ് തീരത്ത് മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
English Summary: Rain will continue today: Alert in seven districts
You may also like this video