Site icon Janayugom Online

മഴ തുടരും, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. അതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് ഇന്ന് വിലക്കില്ല. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ 9 മുതല്‍ 11 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

Eng­lish Sum­ma­ry: Rain will con­tin­ue, yel­low alert in six dis­tricts today

You may also like this video

Exit mobile version