Site iconSite icon Janayugom Online

മഴ: ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

rain jrain j

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തെക്ക് കിഴക്കൻ അറബിക്കടലിനും കേരള ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ശനിയാഴ്ചയോടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരാനാണ് സാധ്യത. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കർണാടക തീരത്ത് തടസമില്ല. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ട് ഇറങ്ങിത്തുടങ്ങി. ഇന്നലെ ശക്തമായ മഴ പെയ്യാത്തതും ആശ്വാസമായി.

Eng­lish Sum­ma­ry: rain ; yel­low alert
You may also like this video

Exit mobile version