Site icon Janayugom Online

മഴ കുറഞ്ഞു: ഇനി വിനോദ സഞ്ചാരികള്‍ക്കിറങ്ങാം ഈ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍…

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായതിനെത്തുടര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ യാത്രക്കാര്‍ക്ക് പ്രവേശാനാനുമതി. അതിരപ്പള്ളി, വാഴച്ചാല്‍ എന്നീ വെള്ളാചാട്ട കേന്ദ്രങ്ങളാണ് സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. അപകട ഭീഷണിയെത്തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചത്. മഴ മാറി പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനമായിരിക്കുന്നത്. അതേസമയം മലക്കപ്പാറ വളിയുള്ള ഗതാഗതം ഇപ്പോഴും അടഞ്ഞുതന്നെയാണ്. 24 വരെ ഇതുവഴിയുള്ള ഗതാഗതം അനുവദിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. അതേസമയം യാത്രക്കാര്‍ ജാഗ്രത കൈവെടിയരുതെന്ന് അധികൃതര്‍ അറിയിച്ചു.

 

Eng­lish Sum­ma­ry: Rain decreas­es in the state ; these water­falls opens

 

You may like this video also

Exit mobile version