Site iconSite icon Janayugom Online

ഉത്തരേന്ത്യയില്‍ മഴക്കെടുതി; മരിച്ചവരുടെ എണ്ണം 34 ആയി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 34 ആയി. കനത്ത മഴതുടരുന്ന ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. ഒഡീഷയില്‍ അഞ്ച് കുട്ടികളടക്കം ഏഴ് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉത്തരാഖണ്ഡില്‍ 13 പേരെയും ഹിമാചല്‍ പ്രദേശില്‍ ആറ് പേരെയും കാണാതായതായി.

ഉത്തരാഖണ്ഡ്, ഡെറാഡൂണ്‍, പൗരി ഗര്‍വാള്‍, തെഹ്രി ഗര്‍വാള്‍, ബാഗേശ്വര്‍ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഗംഗാ, യമുനാ നദികളിലും അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

Eng­lish sum­ma­ry; Rain­fall in North India; The death toll has reached 34

You may also like this video;

Exit mobile version