ഏത് കാലാവസ്ഥയിലും പച്ചക്കറികൾ ഉൽപാദിപ്പിക്കാനാവുന്ന മഴമറകളിലെ കൃഷി വ്യാപിപ്പിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴി കൃഷി ഭവന്റെ കീഴിൽ സ്ഥാപിച്ച മഴമറകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാർഡിലെ കുട്ടേഴത്ത് വെളി വീട്ടിൽ എം വി ഉദയപ്പന്റെ കൃഷിയിടത്തിലാണ് മഴമറ സ്ഥാപിച്ചത്. എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, സിപിഐ മണ്ഡലം സെക്രട്ടറി എസ് പ്രകാശൻ, ഗീതാ കാർത്തികേയൻ, എം സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.