സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടയില്‍ കനത്തമഴയിലും കാറ്റിലും ഉണ്ടായത് 27.42 കോടി രൂപയുടെ കൃഷിനാശം. ഈ മാസം 13 മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. ആകെ 1,109.36 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. 7,233 കര്‍ഷകര്‍ക്ക് നഷ്ടം ഉണ്ടായി.
ആലപ്പുഴയിലാണ് ഏറ്റവും അധികം നാശമുണ്ടായത്. 648.13 ഹെക്ടര്‍ കൃഷിയാണ് ഇവിടെ നശിച്ചത്. 1389 കര്‍ഷകരെ ബാധിച്ചു. 12.54 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 173.54 ഹെക്ടര്‍ കൃഷി നശിച്ചത് 1,037 കര്‍ഷകരെ ബാധിച്ചു. 2.82 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് 903 കര്‍ഷകരുടെ 122.56 ഹെക്ടര്‍ കൃഷി നശിച്ചു. 71.72 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഇടുക്കിയില്‍ 1,067 കര്‍ഷകരെയാണ് മഴ ബാധിച്ചത്. 3.36 ഹെക്ടര്‍ കൃഷി നശിച്ചതിലൂടെ 18.85 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. എറണാകുളത്ത് 15.30 ഹെക്ടര്‍ കൃഷി നശിച്ചു. 259 കര്‍ഷകര്‍ക്കായി 65.24 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കൊല്ലം ജില്ലയില്‍ 6.46 ഹെക്ടര്‍ കൃഷി നശിക്കുകയും 36.50 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തു. 208 കര്‍ഷകരെയാണ് ബാധിച്ചത്. കോട്ടയം ജില്ലയില്‍ 3.85 ഹെക്ടര്‍ കൃഷി നശിക്കുകയും 156 കര്‍ഷകര്‍ക്ക് 23.80 ലക്ഷത്തിന്റെ നഷ്ടമുണ്ടാകുകയും ചെയ്തു.
വയനാട് ജില്ലയില്‍ 5.5 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 508 കര്‍ഷകരുടെ 48.12 ഹെക്ടര്‍ കൃഷി നശിച്ചു. പത്തനംതിട്ടയില്‍ 46.88 ഹെക്ടര്‍ കൃഷി നശിച്ച് 1,01 കോടി രൂപയുടെ നഷ്ടമുണ്ടായി. 587 കര്‍ഷകരെയാണ് ബാധിച്ചത്. കോഴിക്കോട് 9.48 ഹെക്ടര്‍ കൃഷി നശിച്ചു. 329 കര്‍ഷകരെ ബാധിക്കുകയും 75.91 ലക്ഷത്തിന്റെ നഷ്ടമുണ്ടാകുകയും ചെയ്തു. മലപ്പുറത്ത് 6.21 ഹെക്ടര്‍ കൃഷി നശിച്ചതില്‍ 107 കര്‍ഷകര്‍ക്കായി 56.16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
പാലക്കാട് 13 കര്‍ഷകരുടെ 2.04 ഹെക്ടര്‍ കൃഷി നശിക്കുകയും 11.50 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തു. തിരുവനന്തപുരത്ത് 15.49 ഹെക്ടര്‍ കൃഷി നശിച്ചത് 391 കര്‍ഷകരെ ബാധിച്ചു. 126. 79 ലക്ഷം രൂപയുടെ നഷ്ടമാണ് വിലയിരുത്തുന്നത്. തൃശൂതില്‍ 7.94 ഹെക്ടര്‍ കൃഷി നാശം 279 കര്‍ഷകരെ ബാധിച്ചു. 66.56 ലക്ഷം രൂപയുടേതാണ് നഷ്ടം.
മഴ കനത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ക്കായി എല്ലാ ജില്ലകളിലും കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
കണ്‍ട്രോള്‍ റൂം
തിരുവനന്തപുരം — 9447242977, 9383470086
കൊല്ലം — 9447349503, 9497158066
പത്തനംതിട്ട — 9446041039, 9446324161
ആലപ്പുഴ- 9497864490, 9383470566
കോട്ടയം- 6238483507, 9383470704
ഇടുക്കി — 9447037987, 9383470821
എറണാകുളം — 9497678634, 9383471150
തൃശൂര്‍— 9446549273, 9383473242
പാലക്കാട് — 9447364599, 9383471457
മലപ്പുറം- 9447228757, 9383471618
കോഴിക്കോട് — 9847616264, 9383471783
വയനാട് — 9778036682, 9495143422
കണ്ണൂര്‍— 9495887651, 9383472034
കാസര്‍കോട് — 9383471961, 9383471966
You may also like this video