Site icon Janayugom Online

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ജൂലൈ ഒന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ ജൂലൈ ഒന്ന് വരെയും, കർണാടക തീരങ്ങളിൽ ഇന്ന് മുതൽ ജൂലൈ ഒന്ന് വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Eng­lish summary;Rains like­ly in the state today; Yel­low alert in 11 districts

You may also like this video;

Exit mobile version