സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമായി. ഇന്നലെ കേരളത്തിൽ പരക്കെ മഴ ലഭിച്ചു. ശക്തമായ മഴ തുടരുമെന്ന് പ്രവചനം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെങ്കിലും ഈയാഴ്ച മഴ തുടരുമെന്നാണ് വിലയിരുത്തൽ.
മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രതപാലിക്കണം. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കി. മീ വരെയാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
English Summary: rains weather forecast report today alert yellow in 7 places
You may also like this video