Site iconSite icon Janayugom Online

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; മഴ ശക്തമാകും, അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസഥാ വകുപ്പ്. ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

നാളെ ഈ ജില്ലകളും തൃശൂരും ഉൾപ്പെടെ ആറു ജില്ലകളിലും വെള്ളിയാഴ്ച എട്ടു ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ ഉള്ള ന്യൂനമർദം നിലവിൽ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീഷക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം വടക്കു ദിശയിൽ സഞ്ചരിക്കാനാണ് സാധ്യത.

അതേസമയം ന്യൂനമർദം ചുഴലിക്കാറ്റാകാൻ സാധ്യതയില്ല. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കി. മീ വരെയാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.

Eng­lish Sum­ma­ry: rains will con­tin­ue in kerala
You may also like this video

Exit mobile version